വിവാഹ വാഗ്ദാനം നൽകി പീഡനം; ടിക്ക് ടോക്ക് താരം അറസ്റ്റിൽ

തൃശ്ശൂർ: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകിട്ടിയെ പീഡിപ്പിച്ച ടിക്ക് ടോക്ക് താരം അറസ്റ്റിൽ. തൃശൂർ വടക്കാഞ്ചേരി വെള്ളിക്കുളങ്ങര സ്വദേശി വിഘ്നേഷ് കൃഷ്ണ എന്ന 19കാരനാണ് അറസ്റ്റിലായത്.
17 വയസ്സുകാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് വിഘ്നേഷിനെതിരായ കേസ്. ഇരുവരും കുറച്ചു നാളുകളായി ഒരുമിച്ച് താമസിച്ചിരുന്നു. തിരികെ വീട്ടിലെത്തിയ പെൺ കുട്ടിയ്ക്ക് ദേഹസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. പെൺകുട്ടിയുടെ വീട്ടുകാരുടെയും ചൈൽഡ് ലൈന്റെയും പരാതിയെ തുടർന്നാണ് വിഘ്നേഷിനെ അറസ്റ്റ് ചെയ്തത്.
മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിന്നാണ് തൃശൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ അറസ്റ്റ് ചെയ്തത്.