ഡൽഹിക്ക് 700 മെട്രിക് ‌ടൺ ഓക്സിജൻ പ്രതിദിനം നൽകണം; കേന്ദ്രത്തോട് സുപ്രീംകോടതി


ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രതിദിനം 700 മെട്രിക്ക് ടണ്‍ മെഡിക്കൽ ഓക്സിജൻ ഡൽഹിക്ക് കർശനമായി നൽകണമെന്ന് സുപ്രീംകോടതി. 700 മെട്രിക് ടണ്‍ ഓക്സിജൻ തന്നെ കൃത്യമായി നൽകണമെന്നും വിട്ടുവീഴ്ച ചെയ്ത് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കോടതിയെ നിർബന്ധിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. തുടർച്ചയായ മൂന്നാം ദിവസമാണ് മെഡിക്കൽ ഓക്സിജന്‍റെ കുറവ് സുപ്രീം കോടതിയിൽ ചർച്ച ചെയ്തത്. അർദ്ധരാത്രിയോടെ 527 മെട്രിക് ടൺ ഓക്സിജനും ഇന്ന് രാവിലെ ഒൻപതോടെ 89 മെട്രിക് ടൺ ഓക്‌സിജനും ഡൽഹിക്ക് ലഭിച്ചുവെന്ന് ഡൽഹി സർക്കാരിന്‍റെ അഭിഭാഷകൻ രാഹുൽ മെഹ്‌റ കോടതിയെ അറിയിച്ചു. 16 മെട്രിക് ടൺ എത്തിക്കൊണ്ടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Most Viewed