കോറോണ ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി ഇന്ത്യ

ദൽഹി
ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 13,052 പേർക്ക് മാത്രമാണ്. അതേസമയം ഇതിൽ പകുതിയോളം പേർ കേരളത്തിൽ നിന്ന് മാത്രമാണ്. കഴിഞ്ഞ ദിവസം 6282 പേർക്കാണ് കേരളത്തിൽ രോഗം ബാധിച്ചത്. നിലവിൽ 1,68,784 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,965 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. കൊറോണയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 127 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,54,147 ആയി.