ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് അല്‍ ഹിന്ദ്

ന്യൂഡൽഹി: ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരവാദ സംഘടനയായ ജെയ്ഷ് അല്‍ ഹിന്ദ്. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. എംബസിക്ക് മുന്നില്‍ സ്‌ഫോടനം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം അന്വേഷണ എജന്‍സികൾ ഊര്‍ജിതമാക്കി. പ്രതികളുടെ രേഖാചിത്രം ഉടന്‍ പുറത്തുവിടും. അംബാസിഡര്‍ക്ക് സ്‌ഫോടനം നടത്തിയവര്‍ എഴുതിയ കത്തും എംബസിക്ക് പുറത്ത് നിന്ന് ശാസ്ത്രീയ പരിശോധന സംഘം കണ്ടെടുത്തു. ഇന്ത്യയെ അന്വേഷണത്തില്‍ സഹായിക്കാന്‍ മോസാദിന്റെ പ്രതിനിധികള്‍ ഉടന്‍ രാജ്യത്ത് എത്തും.