മുംബൈയിൽ സർക്കാർ ആശുപത്രിയിൽ അഗ്നിബാധ; 10 നവജാതശിശുക്കൾ വെന്തുമരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാതശിശുക്കൾ വെന്തുമരിച്ചു. ബാന്ദ്രയിലുള്ള ജില്ലാ ജനറൽ ആശുപത്രിയിലാണു തീപിടിത്തമുണ്ടായത്. പുലർച്ചെ രണ്ടോടെയാണ് അപകടമുണ്ടായതെന്നാണു റിപ്പോർട്ട്. സിക്ക് ന്യൂബോൺ കെയർ യൂണിറ്റിൽ ചികിത്സയിലായിരുന്ന നവജാതശിശുക്കളാണു മരിച്ചത്. തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ല. നിരവധി കുട്ടികളെ അപകടത്തിൽനിന്ന് രക്ഷപെടുത്തിയതായി ആശുപത്രിയിലെ സിവിൽ സർജൻ പ്രമോദ് ഖാൻഡട്ടെ പറഞ്ഞു.