ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം: അഞ്ച് പേർ മരിച്ചു


 

രാജ്കോട്ട്: ഗുജറാത്ത് രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം. അഞ്ച് പേർ അപകടത്തിൽ മരിച്ചതായാണ് റിപ്പോർ‍ട്ട്. ഐസിയുവിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്. രണ്ടാം നിലയിലെ ഐസിയുവിലാണ് തീ പടർന്നത്. പതിനൊന്ന് പേരാണ് സംഭവസമയത്ത് ഐസിയുവിലുണ്ടായിരുന്നത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. രക്ഷിച്ചവരെ അടുത്ത ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

You might also like

  • Straight Forward

Most Viewed