ഹോം ക്വാറന്‍റൈൻ ലംഘിച്ചാൽ 2,000 രൂപ പിഴ

ഭോപ്പാൽ: ഹോം ക്വാറന്‍റൈൻ ലംഘിച്ചാൽ 2,000 രൂപ പിഴ ചുമത്തുമെന്ന് മധ്യപ്രദേശ്. ക്വാറന്‍റൈൻ ഒരു തവണയിൽ കൂടുതൽ ലംഘിക്കുന്നവരെ ക്വാറന്‍റൈൻ സെന്‍ററിലേക്കു മാറ്റുമെന്നും മധ്യപ്രദേശ് ആരോഗ്യ വിഭാഗം അറിയിച്ചു. അതേസമയം, മധ്യപ്രദേശിൽ കോവിഡ് രോഗികളുടെ എണ്ണം 7,261 ആയി. 313 പേർ ഇവിടെ മരിക്കുകയും ചെയ്തു.