ഡൽഹി: ആദ്യ ഫലസൂചനകളിൽ എ.എ.പി മുന്നിൽ, ബി.ജെ.പി നില മെച്ചപ്പെടുത്തി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ ഫലസൂചനകളിൽ എ.എ.പിയാണ് മുന്നിൽ, ബി.ജെ.പി നില മെച്ചപ്പെടുത്തി, കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമായി. 27 സീറ്റിൽ കടുത്ത പോരാട്ടം നടക്കുകയാണ്. മിക്ക സീറ്റുകളിലും 1000ൽ താഴെയാണ് ലീഡ്. 11 മണിയോടെ ചിത്രം വ്യക്തമാകും. 2015 ലെ തിരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റും എ.എ.പി തൂത്തുവാരിയിരുന്നു. ബി.ജെ.പി 3 സീറ്റാണു നേടിയത്. 1998 മുതൽ തുടർച്ചയായി 3 തവണ അധികാരത്തിലെത്തിയ കോൺഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ എ.എ.പി സീറ്റ് ബി.ജെ.പി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോൾ 66-4 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ 62.59% ആണു പോളിങ്.