ബാങ്ക് ജീവനക്കാർ ജനുവരി എട്ടിന് പണിമുടക്കുന്നു


ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ബാങ്ക് ജീവനക്കാർ ജനുവരി എട്ടിന് പണിമുടക്കുന്നു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ(എ.ഐ.ബി.ഇ.എ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി)യുമാണ് പണമുടക്കിന് ആഹ്വാനംചെയ്തിട്ടുള്ളത്. 

പണിമുടക്കായതിനാൽ എട്ടിന് ബാങ്ക് ശാഖകൾ പ്രവർത്തിക്കാനിടയില്ല. എടിഎം സേവനവും തടസ്സപ്പെട്ടേക്കാം. അതേസമയം, എൻഇഎഫ്ടി, ഐഎംപിഎസ്, ആർജിടിഎസ് തുടങ്ങിയ ഓൺലൈൻ ഇടപാടുകൾ തടസ്സമില്ലാതെ നടക്കും.

You might also like

Most Viewed