തമിഴ്നാട്ടിൽ ഭരണകക്ഷിക്ക് തിരിച്ചടി; തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഎംകെലീഡ് ചെയ്യുന്നു

ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് തിരിച്ചടി. വോട്ടെണ്ണൽ തുടരുന്പോൾ 5,067 പഞ്ചായത്തുകളിൽ 2131 ഇടങ്ങളിൽ ഡിഎംകെ ലീഡ് ചെയ്യുന്നു. 515 ജില്ലാ പഞ്ചായത്തുകളിൽ 234 ഇടത്ത് ഡിഎംകെ ആണ് മുന്നിൽ നിൽക്കുന്നത്. പൊതുവേ ഭരണക്ഷിയാണ് തമിഴ്നാട്ടിൽ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ വിജയിക്കാറുള്ളത്. പതിവിനു വിപരീതമായി പ്രതിപക്ഷം നേടുന്ന വിജയം രാഷ്ട്രീയമാറ്റത്തിന്‍റെ സൂചനയായാണ് ഡിഎംകെ കരുതുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഡിഎംകെ വൻ വിജയം നേടിയിരുന്നു.