കോഴിക്കോട്ട് രേഖകള്‍ നഷ്ടപ്പെട്ട റിട്ട. അധ്യാപകന്‍ ആത്മഹത്യ ചെയ്തു

കോഴിക്കോട്: നരിക്കുനിയിൽ റിട്ട. അധ്യാപകൻ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. നരിക്കുനി വിളപ്പിൽ മീത്തൽ മുഹമ്മദലി (63) നെയാണ് ഇന്ന് പുലർച്ചെ വീട്ടിനടുത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
മുഹമ്മദാലിയുടെ എസ് എസ് എൽ സി ബുക്ക് അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് താൻ ഇവിടെ നിന്ന് പോവേണ്ടി വരുമോയെന്ന് ഭാര്യ ആസ്യയോട് ചോദിച്ചതായി അറിവുണ്ടെന്ന് മുഹമ്മദാലിയുടെ സഹോദരൻ അബ്ദുൾ നാസർ പ്രതികരിച്ചു. എന്നാൽ മരണകാരണം ഇതാണോയെന്ന് വ്യക്തമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിലും പറയുന്നില്ല. പകരം വിലപ്പെട്ട രേഖകൾ കൈമോശം വന്നൂവെന്നും വേസ്റ്റ് പേപ്പറിന്റെ കൂടെയാണ് പോയതെന്നും കുറിപ്പിൽ പറുന്നു. മാത്രമല്ല തനിക്ക് വൈറസ് ബാധ ഏറ്റൂവെന്നും ആത്മഹത്യാ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ബന്ധുക്കൾക്ക് അറിവില്ല.