ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 50 പേരെ കാണാതായി


അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 50 പേരെ കാണാതായി. 11 ജീവനക്കാരടക്കം 60 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ പത്തുപേരെ രക്ഷപ്പെടുത്തി. കിഴക്കൻ ഗോദാവരി ജില്ലയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. 

ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തിൽനിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് ജില്ലാ പോലീസ് മേധാവി അദ്നാൻ നയീം അസ്മി പറഞ്ഞു. ആന്ധ്രപ്രദേശ് ടൂറിസം ഡെവലപ്പ്മെന്‍റ് കോർപ്പറേഷന്‍റേതാണ് അപകടത്തിൽപ്പെട്ട ബോട്ടെന്നാണ് വിവരം. കാണാതായവർക്കായി ഹെലികോപ്റ്ററിലും തെരച്ചിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed