കാഷ്മീർ അതിർത്തിയിൽ മൂന്നു ഭീകരർ പിടിയിൽ; എകെ 47 തോക്കുകൾ പിടിച്ചെടുത്തു


ലഖൻപുർ: ജമ്മു കാഷ്മീർ അതിർത്തിയിൽ  ആയുധങ്ങളുമായി പോയ ട്രക്ക് പിടികൂടി. ജമ്മു കശ്മീരിനും പഞ്ചാബിനും ഇടയിലുള്ള അതിർത്തിയിൽ വച്ചാണ് പൊലീസ് ട്രക്ക് പിടികൂടിയത്. ട്രക്കിലുണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റു ചെയ്തു.
ഇന്ന് രാവിലെയാണ് സംഭവം. ട്രക്കിൽ നിന്നും ആറ് എകെ 47 തോക്കുകളും പിടി കൂടിയിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്ത് വരികയാണ്.   പഞ്ചാബിലെ ബമ്യാലിൽനിന്ന് കാഷ്മീരിലേക്കാണു ട്രക്ക് പോയിരുന്നത്. ഭീകരർക്കു കൈമാറാനാണ് ആയുധങ്ങളുമായി പോയതെന്നാണു പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ.  ജമ്മു-പത്താൻകോട്ട് ദേശീയ പാതയിലൂടെ ആയുധങ്ങൾ കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു ട്രക്ക് പിടികൂടിയതെന്നു പോലീസ് അറിയിച്ചു. ട്രക്കിനുള്ളിൽ ഒളിപ്പിച്ചുവച്ച ആയുധങ്ങളുടെ പൂർണമായ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed