ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനക്കേസ് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഉത്തരവ്


ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനക്കേസ് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഉത്തരവ്. വിരമിച്ച ജസ്റ്റിസ് എ.കെ പട്‍നായികിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. സിബിഐ, ഐബി, ഡൽഹി പോലീസ് എന്നിവർ അന്വേഷണത്തിന് സഹായിക്കണം. അന്വേഷണ റിപ്പോർട്ട് സീൽ വച്ച കവറിൽ സമർപ്പിക്കാനും നിർദ്ദേശം നൽകി.

രാവിലെ ഈ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസിനെതിരെയുള്ള ഗൂഢാലോചനയിൽ തന്നെ സ്വാധീനിക്കാൻ ഒന്നരക്കോടി വാഗ്ദാനം ചെയ്തതിന്‍റെ തെളിവ് എന്നവകാശപ്പെട്ട് ഒരു സീൽ വച്ച കവർ അഭിഭാഷകൻ ഉത്സവ് ബെയ്‍ൻസ് സുപ്രീംകോടതിയിൽ നൽകിയിരുന്നു.

സത്യവാങ്മൂലത്തിൽ വസ്തുതയുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. തെളിവുകളും അവകാശവാദങ്ങളും സത്യമാണോ എന്ന് പരിശോധിക്കണം. എ.കെ പട്നായിക് നൽകുന്ന ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കി അന്വേഷണം.

എന്നാൽ പരാതിക്കാരി ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച ലൈംഗിക പീഡനാരോപണം ഈ അന്വേഷണത്തിന്‍റെ പരിധിയിൽ വരില്ല. നാളെ രാവിലെ മുതൽ ജസ്റ്റിസ് എസ്.എ ബോബ്‍ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന് മുന്പാകെ പരാതിക്കാരി ഹാജരായി തെളിവ് നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed