എൻ.ഐ.എ കു­റ്റപത്രം റദ്ദാ­ക്കണം : സാ­ക്കിർ നാ­യി­ക്കി­ന്റെ­ ആവശ്യം കോ­ടതി­ തള്ളി­


മുംബൈ­ : എൻ.ഐ.എ സമർ­പ്പി­ച്ച കു­റ്റപത്രം റദ്ദാ­ക്കണമെ­ന്ന് ആവശ്യപ്പെ­ട്ട് ഇസ്ലാ­മിക് റി­സർ­ച്ച് ഫൗ­ണ്ടേ­ഷൻ പ്രസി­ഡണ്ടും വി­വാ­ദ പ്രഭാ­ഷകനു­മാ­യ സാ­ക്കിർ നാ­യി­ക്ക് സമർ­പ്പിച്ച അപേ­ക്ഷ മുംബൈ ഹൈ­ക്കോ­ടതി­ തള്ളി­. തന്റെ­ പാ­സ്പോ­ർ­ട്ട് റദ്ദാ­ക്കി­യ നടപടി­ പി­ൻ­വലി­ക്കണമെ­ന്ന ആവശ്യവും കോ­ടതി­ പരി­ഗണി­ച്ചി­ല്ല. ഇന്ത്യൻ ഏജൻ­സി­കളുടെ­ അന്വേ­ഷണത്തിൽ സാ­ക്കിർ നാ­യി­ക്ക് ഇതു­വരെ­യും സഹകരി­ച്ചി­ല്ലെ­ന്ന് ചൂ­ണ്ടി­ക്കാ­ട്ടി­യാണ് കോ­ടതി­ ഈ ആവശ്യം നി­രാ­കരി­ച്ചത്.

ബംഗ്ലാ­ദേശ് തലസ്ഥാ­നമാ­യ ധാ­ക്കയിൽ നടന്ന ഭീ­കരാ­ക്രമണത്തി­നെ­ത്തി­യവർ­ക്ക് പ്രേ­രണയാ­യത് സാ­ക്കി­റി­ന്റെ­ പ്രഭാ­ഷണങ്ങളാ­ണെ­ന്ന ആരോ­പണത്തെ­ തു­ടർ­ന്നാണ് സാ­ക്കി­റിന് കീ­ഴി­ലു­ള്ള സംഘടനകളെ­യും പ്രവർ­ത്തനങ്ങളെ­യും നി­രീ­ക്ഷി­ക്കാൻ കേ­ന്ദ്ര സർ­ക്കാർ തയ്യാ­റാ­യത്.

കേ­ന്ദ്രസർ­ക്കാർ നടത്തി­യ അന്വേ­ഷണത്തിൽ സാ­ക്കി­റി­ന്റെ­ കീ­ഴി­ലു­ള്ള ചി­ല സംഘടനകൾ വി­ദേ­ശത്ത് നി­ന്നും ലഭി­ക്കു­ന്ന ധനസഹാ­യം തീ­വ്രവാ­ദ പ്രവർ­ത്തനങ്ങൾ­ക്കടക്കം ഉപയോ­ഗി­ക്കു­ന്നതാ­യി­ കണ്ടെ­ത്തി­. അടു­ത്തി­ടെ­ ഇന്ത്യയിൽ നി­ന്നും ഐ.എസി­­ലെ­ത്തി­യ യു­വാ­ക്കൾ­ക്കും സാ­ക്കി­റി­ന്റെ­ സംഘടനയു­മാ­യി­ ബന്ധമു­ണ്ടെ­ന്ന് ആരോ­പണമു­ണ്ട്. തു­ടർ­ന്നാണ് സാ­ക്കിർ നാ­യി­ക്ക് തന്റെ­ പ്രസംഗങ്ങളി­ലൂ­ടെ­ യു­വാ­ക്കളെ­ തീ­വ്രവാ­ദത്തി­ലേ­ക്ക് നയി­ച്ചെ­ന്ന് എൻ.ഐ.എ കുറ്റപത്രം സമർ­പ്പി­ച്ചത്.

You might also like

  • Straight Forward

Most Viewed