മാ­ർ­ച്ച് 23ന് ഹസാ­രെ­ സത്യഗ്രഹം ആരംഭി­ക്കും


ലഖ്നൗ: ഗാന്ധിയൻ അണ്ണാ ഹസാരെ മാർച്ച് 23 മുതൽ ഡൽഹിയിൽ വീണ്ടും സത്യാഗ്രഹം ആരംഭിക്കുന്നു. തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുക, ലോക്പാൽ നിയമം നടപ്പാക്കുക,  കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം സത്യഗ്രഹ സമരം നടത്തുക. ഡൽഹിയിൽ നടത്തുന്ന സമരത്തിനു പിന്തുണ ലഭിക്കാൻ രാജ്യമൊട്ടാകെ യാത്ര നടത്തുമെന്നും ഹസാരെ വ്യക്തമാക്കി. 

2011ൽ അഴിമതി വിരുദ്ധ സമരവുമായി ഡൽഹിയെ വിറപ്പിച്ച ഹസോാരെ ശക്തമായ തിരിച്ചു വരവ് നടത്തുമെന്നു തന്നെയാണു വ്യക്തമാക്കിയിരിക്കുന്നത്.

You might also like

Most Viewed