പരീക്കറുടെ ആരോഗ്യനില : പേടിക്കാനില്ലെന്ന് ബി.ജെ.പി

ന്യൂഡൽഹി : ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ബിജെപി. പാർട്ടി തെക്കൻ ഗോവ എംപി നരേന്ദ്ര സവോയിക്കറാണ് ഇക്കാര്യം അറിയിച്ചത്. നിർജലീകരണത്തെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അടുത്ത ദിവസം തന്നെ അദ്ദേഹം ആശുപത്രി വിടുമെന്നും സവോയിക്കർ പറഞ്ഞു.
പാൻക്രിയാസിനെ ബാധിച്ച രോഗത്തെ തുടർന്ന് അടുത്തിടെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന പരീക്കർ, കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്നു മടങ്ങിയത്. ഇതിന് പിന്നാലെ അദ്ദേഹം ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. അതിനു ശേഷമാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില വീണ്ടും വഷളായത്. ഇതേത്തുടർന്നാണ് പരീക്കറെ ഞായറാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.