കർണാടകയിൽ കോൺഗ്രസിന് വിജയം ഉറപ്പാണെന്ന് രാഹുൽ ഗാന്ധി

െബംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം സുനിശ്ചിതമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റിയ സർക്കാരാണ് ഇപ്പോഴുള്ളത്. ജനങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം മുന്നേറാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരിന് ആയെന്നും രാഹുൽ വ്യക്തമാക്കി. മോദിയേയും ബിജെപിയേയും അതിരൂക്ഷമായ ഭാഷയിൽ രാഹുൽ വിമർശിക്കുകയും ചെയ്തു.
ബി.ജെ.പിക്കൊപ്പം മാധ്യമങ്ങളും പണവുമുണ്ടെന്നും അതിനാൽ തന്നെ എന്തിനെയും തങ്ങൾക്ക് അനുകൂലമായി ചിത്രീകരിക്കാൻ അവർക്ക് സാധിക്കുമെന്നും പറഞ്ഞ രാഹുൽ ഗാന്ധി കോൺഗ്രസിന്‍റെ ബലം ജനങ്ങളാണെന്നും കൂട്ടിച്ചേർത്തു.