മാ­ർ­ഗിൽ കമലാ­ മി­ൽ­സ് കെ­ട്ടി­ടത്തി­ലെ­ തീ­പി­ടി­ത്തം : വി­വാ­ദ പ്രസ്താ­വനയു­മാ­യി­ ഹേ­മ മാ­ലി­നി­


മുംബൈ : സേനാപതി മാർഗിൽ കമലാ മിൽസ് കെട്ടിടത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി നടിയും ബി.ജെ.പി എം.പി.യുമായ ഹേമ മാലിനി. തീ പിടിത്തത്തിനു കാരണം മുംബൈയിലെ ജനപ്പെരുപ്പമാണെന്ന് ഹേമമാലിനി പറഞ്ഞു. 12 സ്ത്രീകളടക്കം 14 പേരാണ് അപകടത്തിൽ വെന്തുമരിച്ചത്. 

മുംബൈയിലെ ജനപ്പെരുപ്പമാണ് പ്രശ്നമുണ്ടാക്കിയത്. പോലീസ് അവരുടെ ജോലി വൃത്തിയായി ചെയ്തു. ഹേമ മാലിനിയുടെ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ലോവർ‍ പരേലിലെ കമല മിൽ‍സ് കോംപൗണ്ടിൽ‍ അർധരാത്രിക്കുശേഷമാണ് തീ പടർന്നത്. ഒട്ടേറെപ്പേർ‍ക്ക് പൊള്ളലേറ്റു. കമല ട്രേഡ് ഹൗസ് കെട്ടിടത്തിലെ വൺ എബവ് റസ്റ്ററന്റിലാണ് തീ പിടിച്ചത്. വേഗം സമീപത്തെ കെട്ടിടങ്ങളിലേക്കു പടർ‍ന്നു. എട്ട് ഫയർ എൻജിനുകൾ രണ്ടുമണിക്കൂർ‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. റസ്റ്ററന്റിൽ മുളയും പ്ലാസ്റ്റിക്കും ഉപയോഗിച്ച് നിർ‍മിച്ച ഇന്റീരിയർ ഭാഗങ്ങളാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. ഈ കോംപൗണ്ടിൽ പ്രവർ‍ത്തിക്കുന്ന ടൗസ് നൗ ഗ്രൂപ്പിന്റെ ടെലിവിഷൻ ചാനലൽ സ്റ്റുഡിയോകളിലേക്കും തീ പടർന്നു. സൂം ചാനലിന്റെ സ്റ്റുഡിയോ കത്തിനശിച്ചു.

You might also like

Most Viewed