രാ­ഷ്ട്രീ­യത്തി­ലും സി­നി­മയി­ലും ഒന്നു­മി­ല്ല : എല്ലാം മാ­റു­മെ­ന്ന് രജനീ­കാ­ന്ത്


ചെന്നൈ : കാലം വരുന്പോൾ എല്ലാം മാറുമെന്നും രാഷ്ട്രീയത്തിലും സിനിമയിലും ശാശ്വതമായി ഒന്നുമില്ലെന്നും നടൻ രജനീകാന്ത്. രാഷ്ട്രീയ നിലപാട് സംബന്ധിച്ച നിർണായക പ്രഖ്യാപനം നാളെ നടത്താനിരിക്കെ, ആരാധക സംഗമത്തിന്റെ നാലാംദിനത്തിലായിരുന്നു താരത്തിന്റെ അഭിപ്രായ പ്രകടനം. ദ്രാവിഡ രാഷ്ട്രീയത്തിൽ നിന്നൊരു മാറ്റം തമിഴ്നാട്ടിൽ സാധ്യമാണോയെന്ന് ആരാധക സംഗമത്തിനായി പുറപ്പെടുന്നതിനു മുൻപ് മാധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു. അതിന് അദ്ദേഹം മറുപടി നൽകിയില്ല. ആരാധകരെ അഭിസംബോധന ചെയ്യവേ, എല്ലാം മാറുമെന്നു പറഞ്ഞത് അതിനുള്ള ഉത്തരമായി വ്യാഖ്യാനിക്കപ്പെട്ടു. നടന മികവല്ല, സ്വഭാവ വൈശിഷ്ട്യമാണ് ഒരാൾക്ക് ആദരവ് നേടിക്കൊടുക്കുന്നത്. എംജിആറിനെ ആളുകൾ ആരാധിക്കാൻ കാരണം അദ്ദേഹത്തിന്റെ സ്വഭാവ മഹിമയാണ്. ഇനി നൂറു വർഷം കഴിഞ്ഞാലും എംജിആർ ജനങ്ങളുടെ മനസ്സിലുണ്ടാകും− രജനീകാന്ത് പറഞ്ഞു. തന്റെ ആത്മീയ യാത്രകൾ പരാമർശിച്ചാണു താരം ഇന്നലെ പ്രസംഗം തുടങ്ങിയത്. സച്ചിദാനന്ദ സ്വാമി, ദയാനന്ദ സരസ്വതി എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. കുടുംബത്തെ നന്നായി നോക്കണമെന്നും അതുവെച്ചാണ് ആളുകളെ സമൂഹം വിലയിരുത്തുന്നതെന്നും രജനി പറഞ്ഞു.

അതേസമയം രജനീകാന്ത് സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ കലൈജ്ഞാനം പറഞ്ഞു. 1978ൽ ഭൈരവി എന്ന ചിത്രത്തിലൂടെ രജനിയെ ആദ്യമായി നായകനാക്കിയത് ഇദ്ദേഹമാണ്. ആരാധക സംഗമത്തിന്റെ ആദ്യ ദിനം കലൈജ്ഞാനം രജനിക്കൊപ്പം വേദി പങ്കിട്ടിരുന്നു. കമൽഹാസനു സമൂഹത്തിലെ സന്പന്നരെ മാത്രമേ ആകർഷിക്കാനാവൂയെന്നും രജനിക്ക് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed