96 ഗ്രാം ഹാഷിഷുമായി നാല് വിദ്യാർത്ഥികളെ പോലീസ് പിടികൂടി

പാലക്കാട്‍ : കഞ്ചിക്കോട് റെയിൽവേേസ്റ്റഷനിൽ നിന്ന് 96 ഗ്രാം ഹാഷിഷുമായി നാൽ വിദ്യാർത്ഥികൾ പിടിയിലായി. മലപ്പുറം−പെരിന്തൽമണ്ണ ജൂബിലിറോഡ് തത്തുണ്ടൽവീട്ടിൽ അമീൻ, എറണാകുളം മൂവാറ്റുപുഴ പുതുപ്പാടി പുത്തന്‍പുരയിൽ തഷരീഫ് സിയാദ്, ഇടയാട്ടിൽ ഷനാഫ്, കണ്ണൂർ കുഞ്ചേരി മുഹമ്മദ് അൻവർ എന്നിവരെയാണ് വാളയാർ പോലീസ് പിടികൂടിയത്.
എറണാകുളത്ത് സി.എ വിദ്യാർത്ഥികളാണ് നാല് പേരും. ഇന്നലെ പുലർച്ചെ ഒന്നേകാലിനാണ് സംഭവം. പുതുവർഷം ആഘോഷിക്കാനാണ് ഹാഷിഷ് കടത്തിയതെന്നാണ് മൊഴിനൽകിയതെന്നും പോലീസ് പറഞ്ഞു.