ബുക്കിംഗ് തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ‍ ഐ ഫോൺ xന്റെ സ്റ്റോക്ക് തീർ‍ന്നു


ന്യൂഡൽ‍ഹി : ബുക്കിംഗ് തുടങ്ങി 15 മിനിറ്റിനുള്ളിൽ‍ ഐ ഫോൺ‍ Xന്റെ സ്റ്റോക്ക് തീർ‍ന്നു. ആമസോൺ ഇന്ത്യ, ഫ്‌ളിപ്കാർ‍ട്ട് എന്നീ ഇ−കൊമേഴ്‌സ് സൈറ്റുകളിലാണ് കഴിഞ്ഞ ദിവസം 12.30ന് ബുക്കിംഗ് ആരംഭിച്ചത്. രണ്ട് വെബ് സൈറ്റുകളിലും ഇപ്പോൾ‍ ഐ ഫോൺ‍ X ഔട്ട് ഓഫ് സ്റ്റോക്ക് ആണ്. മികച്ച ഓഫറുകളാണ് ഐ ഫോൺ വിൽപനയ്ക്കായി ആമസോണും ഫ്‌ളിപ്കാർ‍ട്ടും നൽ‍കിയത്. സിറ്റി ബാങ്കിന്റെ ക്രഡിറ്റ് കാർ‍ഡ് ഉപയോഗിച്ചാൽ‍ 10,000 രൂപ കാഷ് ബായ്ക്ക് രണ്ട് സൈറ്റുകളും നൽ‍കി.

റിലയൻ‍സ് ജിയോയുമായി സഹകരിച്ച് 70 ശതമാനം ബൈ ബാക്ക് ഓഫറും ആമസോൺ നൽ‍കി. ഈ ഓഫർ‍ ലഭിക്കാൻ ജിയോയുടെ 799 രൂപയുടെതോ അതിൽ‍ മുകളിലുള്ളതോ ആയ പ്ലാൻ 12 മാസത്തേയ്ക്ക് എടുക്കണം. നവംബർ‍ മൂന്ന് മുതൽ‍ ഡിസംബർ‍ 31 വരെയാണ് ഈ ആനുകൂല്യമുള്ളത്. 

ഐ ഫോൺ‍ Xനൊപ്പം ആപ്പിൾ‍ എയർ‍പോഡ് വാങ്ങിയാൽ‍ 15,000 രൂപ കാഷ് ബാക്ക് ഫ്‌ളിപ്കാർ‍ട്ട് നൽ‍കും.. ഐ ഫോണിനൊപ്പം ആപ്പിൾ‍ വാച്ച് സീരീസ് 3 വാങ്ങിയാൽ‍ 20,000 രൂപയാണ് ലഭിക്കുക. 89,000 രൂപയാണ് ഐ ഫോൺ‍ Xന്റെ ഇന്ത്യയിലെ വില.

You might also like

  • Lulu Exchange
  • Straight Forward

Most Viewed