പ്രധാനമന്ത്രിയുടെ ബംഗ്ളാദേശ് സന്ദര്‍ശനത്തില്‍ മമത ബാനര്‍ജിയും

കോല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ബംഗ്ളാദേശ് സന്ദര്‍ശനത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പങ്കെടുക്കും. വരുന്ന ജൂണ്‍ ആറിനാണു മോദിയുടെ ബംഗ്ളാദേശ് സന്ദര്‍ശനം. പ്രധാനമന്ത്രിക്കൊപ്പം ബംഗ്ളാദേശ് സന്ദര്‍ശിക്കണമെന്ന കേന്ദ്രത്തിന്റെ അഭ്യര്‍ഥന മമതാ ബാനര്‍ജി അംഗീകരിച്ചു.
ബംഗ്ളാദേശുമായുള്ള സംസ്ഥാനത്തിന്റെ ബന്ധം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ യാത്ര സഹായിക്കുമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറിയും മന്ത്രിയുമായ പാര്‍ഥാ ചാറ്റര്‍ജി പറഞ്ഞു.