പ്രവാസികൾക്ക് പ്രോക്സി വോട്ട്

ന്യൂഡൽഹി : പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാല ആവശ്യം യാഥാർത്ഥ്യമാകുന്നു. പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രവാസികൾക്ക് അവർ വോട്ടർ പട്ടികയിലുള്ള മണ്ധലത്തിൽ നേരിട്ട് വോട്ട് ചെയ്യാനാവുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് (പ്രോക്സി വോട്ട്) വോട്ടു ചെയ്യാനുള്ള അവസരം നൽകുന്നതാണ് നിർദിഷ്ട ഭേദഗതി. ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തി പുതിയ ബില്ല് കേന്ദ്ര സർക്കാർ ഉടൻ സഭയിൽ അവതരിപ്പിക്കും.
ലക്ഷക്കണക്കിന് പ്രവാസികളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടെങ്കിലും പതിനായിരം മുതൽ പന്ത്രണ്ടായിരം വരെ പ്രവാസികളാണ് സാധാരണ വോട്ടു രേഖപ്പെടുത്താൻ നാട്ടിലെത്തുന്നത്. ഭാരിച്ച ചെലവാണ് പ്രവാസികൾ തിരഞ്ഞെടുപ്പുകളിൽ നിന്നു വിട്ടു നിൽക്കാൻ കാരണം. പുതിയ ബില്ല്‍ വരുന്നതോടെ ഈ അസൗകര്യത്തിന് പരിഹാരമാകും.