വ്യാജനോട്ട് വേട്ട: പിടിയിലായവര്‍ക്ക് ഐഎസ്‌ഐ ബന്ധം


ന്യൂദല്‍ഹി: ദല്‍ഹിയില്‍ കള്ളനോട്ടുകള്‍ പിടികൂടി. നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക്് കടത്താന്‍ ശ്രമിച്ച ആറ് ലക്ഷം രൂപയുടെ വ്യാജ നോട്ടുകളാണ് ദല്‍ഹി പോലീസ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നൂറ് രൂപ നോട്ടിന്റെ വ്യാജനോട്ടുകളാണ് പിടിച്ചെടുത്തിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് ദല്‍ഹി പോലീസ് പ്രത്യേക സെല്‍ വ്യാജനോട്ടുകളുമായി രണ്ടുപേരെ പിടികൂടുന്നത്.കഴിഞ്ഞമാസം വ്യാജ കറന്‍സി അച്ചടിസംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് 18 ലക്ഷം രൂപയായിരുന്നു പിടികൂടിയത്.

 

You might also like

  • Straight Forward

Most Viewed