ഐഡിയയുടെ വരുമാനത്തിൽ 385 കോടിയുടെ നഷ്ടം

മുംബൈ: മുകേഷ് അംബാനിയുടെ ജിയോ വന്നതോടെ ഒട്ടുമിക്ക കമ്പനികളും താഴോട്ടു പോയിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ഐഡിയക്ക് തന്നെ. നടപ്പു സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ഐഡിയയുടെ വരുമാനത്തിൽ 385 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്.ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം കമ്പനിയ്ക്ക് 7 ശതമാനം ഇടിവാണ് നേരിട്ടത്.
2007 നു ശേഷം 40 പാദങ്ങളിലും മുന്നേറ്റം നടത്തിയ ശേഷമാണ് ഐഡിയ താഴെ വീഴുന്നത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 655.6 കോടി രൂപയായിരുന്നു.
ഇതിനു പുറമെ കഴിഞ്ഞ പാദത്തിൽ 90 കോടി രൂപയും നേട്ടത്തിലായിരുന്നു
ഐഡിയയുടെ മൊത്തം വരുമാനം 3.79 ശതമാനം ഇടിഞ്ഞ് 8662.7 കോടി രൂപയായി. ജിയോ വന്നതോടെ രാജ്യത്തെ ടെലികോം മേഖല തന്നെ മാറി. പലരും ജിയോയ്ക്കൊപ്പം പിടിച്ചു നിൽക്കാൻ നിരക്കുകൾ കുത്തനെ കുറച്ചും ഓഫറുകൾ പ്രഖ്യാപിച്ചതും നഷ്ടം ഇരട്ടിയാക്കി.