ജിമ്മി ജോര്‍ജ് അന്തരിച്ചു

ബംഗളൂരു: എന്‍സിപി ദേശീയ സെക്രട്ടറി ജിമ്മി ജോര്‍ജ്(52) അന്തരിച്ചു. ബംഗളൂരുവിലെ നാരായണ ഹൃദയാലയ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കേരള ഇലക്ട്രിക്കല്‍ അന്‍ഡ് അലീഡ് എന്‍ജിനിയറിംഗ് കമ്പനി ലിമിറ്റഡിന്റെ ചെയര്‍മാനായിരുന്നു. മൃതദേഹം ഇന്ന് വൈകീട്ടോടെ നാട്ടിലെത്തിക്കും.