15 രൂപ തിരിച്ചു നൽകിയില്ല : ദമ്പതികളെ വെട്ടിക്കൊന്നു


കാണ്‍പൂർ : കടം വാങ്ങിയ 15 രൂപ തിരിച്ചു കൊടുക്കാത്തതിനെത്തുടര്‍ന്ന് ദളിത് ദമ്പതികളെ വ്യാപാരി വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലാണ് സംഭവം. കടം വാങ്ങിച്ച 15 രൂപ തിരിച്ചു കൊടുക്കാത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് ഭരത് നാഥ് (45), ഭാര്യ മംമ്ത (40) എന്നിവർ കൊല്ലപ്പെട്ടത്. ഇരുവരുടേയും തല ശരീരത്തിൽ നിന്നും വേര്‍പെട്ടിരുന്നു. ഭരതിന്റെ ശരീരത്തില്‍ ഒമ്പതും മംമ്തയുടെ ദേഹത്ത് ഏഴും മുറിവുകളാണുള്ളത്.

പ്രതി അശോക് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.

You might also like

Most Viewed