സ്മൃതി ഇറാനിക്ക് സ്വന്തം വകുപ്പ് നഷ്ടമായി

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം. സ്മൃതി ഇറാനിക്ക് മാനവവിഭവശേഷി വകുപ്പ് നഷ്ടമായി. പകരം പരിസ്ഥിതി, ടെക്‌സ്റ്റൈല്‍ എന്നീ വകുപ്പുകള്‍ അനുവദിച്ചു. പ്രകാശ് ജവാദേക്കറാണ് പുതിയ മാനവവിഭവശേഷി വകുപ്പ് മന്ത്രി. അദ്ദേഹത്തിന് നേരത്തെ ക്യാബിനറ്റ് പദവി നല്‍കിയിരുന്നു.വെങ്കയ്യ നായിഡുവിന് വാര്‍ത്താവിതരണ വകുപ്പും രവിശങ്കര്‍ പ്രസാദിന് നിയമ വകുപ്പും ലഭിച്ചു. പാര്‍ലമെന്ററി കാര്യവകുപ്പ് എച്ച്. അനന്ത് കുമാറിനാണ്. കൂടാതെ എം.ജെ അക്ബര്‍ വിദേശകാര്യ സഹമന്ത്രിയാകും. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി മന്ത്രി സഭയിലേക്ക് പുതുതായി 19 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, കര്‍ണാടക, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പുതിയ മന്ത്രിമാര്‍. നിലവിലെ മന്ത്രിസഭയില്‍നിന്നും നിഹാല്‍ചന്ദ്, ആര്‍.എസ്.കതേരിയ, സന്‍വര്‍ലാല്‍ ജാട്ട്, മനുഷ്ഭായ് ഡി വാസവ, എം.കെ. കുണ്ടറിയ എന്നീ മന്ത്രിമാരെ ഒഴിവാക്കിയിരുന്നു. അപ്‌നാ ദള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള ആര്‍.പി.ഐ എന്നീ ഘടകക്ഷികള്‍ക്കാണ് ഇത്തവണ പുതിയതായി മന്ത്രിസ്ഥാനം ലഭിച്ചിട്ടുള്ളത്.