മഅദനിയുടെ കേരളയാത്രയ്ക്ക് വിമാനാധികൃതർ അനുമതി നിഷേധിച്ചു

ബംഗളുരു : ബംഗ്ളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅദനിയുടെ കേരളത്തിലേയ്ക്കുള്ള യാത്രയ്ക്ക് വിമാനാധികൃതർ അനുമതി നിഷേധിച്ചു. ഇതോടെ മഅദനിയുടെ ജന്മനാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
യാത്ര ചെയ്യണമെങ്കിൽ വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണമെന്നാണ് ഇൻഡിഗോ അധികൃതർ പറയുന്നത്. 12.15ന് പുറപ്പെടേണ്ട വിമാനത്തിലാണ് മഅദനി പുറപ്പെടാനിരുന്നത്. അനുമതി നിഷേധിച്ചതോടെ മഅദനിയും കുടുംബവും വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്.