വി.എസിന്റെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ ഡൽഹി : ഐസ്ക്രീം പാർലർ അട്ടിമറി കേസിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദൻ സമർപ്പിച്ച ഹർജി സുപ്രീം കോടതിയോ തള്ളി. 20 വർഷം പിന്നിട്ട കേസിൽ വീണ്ടും തർക്കം തുടരുന്നതെന്തിനാണെന്ന് കോടതി ആരാഞ്ഞു.
വി.എസിനെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാർ കോടതിയിൽ വാദമുന്നയിച്ചു. വി.എസിന്റെ നിലപാട് രാഷ്ട്രീയപ്രേരിതമെന്ന് സർക്കാർ കോടതിയിൽ ഉന്നയിച്ചു. ഇതിനെ മുഖവിലയ്‌ക്കെടുത്തു കൊണ്ടാണ് സുപ്രീം കോടതി വിധി. രാഷ്ട്രീയ തർക്കങ്ങളിലേയ്ക്ക് കോടതിയെ വലിച്ചിഴക്കരുതെന്ന് കോടതി പറഞ്ഞു.