ഐഎപിഎല്‍ ഒത്തുകളി: അജിത് ചാന്ദിലയക്കു ആജീവനാന്തവിലക്ക്

മുംബൈ: ഐഎപിഎല്‍ ഒത്തുകളി കേസില്‍ രാജസ്ഥാന്‍ റോയല്‍സ് കളിക്കാരനായിരുന്ന അജിത് ചാന്ദിലയക്കു ആജീവനാന്തവിലക്ക്. സഹകളിക്കാരന്‍ ഹികേന്‍ ഷായ്ക്കു അഞ്ചുവര്‍ഷമാണ് വിലക്ക്. ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ അധ്യക്ഷനായ അച്ചടക്ക സമിതിയാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്. 2013ല്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയാണ് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ മലയാളി താരം ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാനും അറസ്റിലാകുന്നത്. ഇതേതുടര്‍ന്നു ശ്രീശാന്തിനെയും അങ്കിത് ചവാനൊയും ബിസിസിഐ ആജീവനാന്തം വിലക്കേര്‍പ്പെടുത്തി. കേസില്‍ തെളിവെടുപ്പ് താമസിക്കുന്നതിനാല്‍ ചാന്ദിലയെ സസ്പെന്‍ഡ് ചെയ്യുന്ന മാത്രമായിരുന്നു ചെയ്തത്. ഐപിഎല്‍ മത്സരത്തിനിടെ മറ്റൊരു കളിക്കാരനെ ഒത്തുകളിക്കു പ്രേരിപ്പിച്ചെന്ന കുറ്റത്തിനാണ് മുംബൈ താരമായ ഹികേന്‍ ഷായെ സസ്പെന്‍ഡ് ചെയ്തിരുന്നത്.