കാസിനോകളില്‍ പ്രവേശിക്കുന്നതിന് ചെറുപ്പക്കാർക്ക് വിലക്കേർപ്പെടുത്തുന്നു

പനാജി: ഗോവയില്‍ ചെറുപ്പക്കാര്‍ക്ക് ചൂതാട്ട കേന്ദ്രങ്ങളില്‍ വിലക്കുവരുന്നു. കാസിനോകളില്‍ പ്രവേശിക്കുന്നതില്‍ നിന്നും 21 വയസില്‍ താഴെ പ്രായമുള്ളവരെ വിലക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 21 വയസില്‍ താഴെ പ്രായമുള്ളവരെ കാസിനോകളില്‍ വിലക്കി, നിയമം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ നിയമസഭയില്‍ പറഞ്ഞു. നിരവധി യുവാക്കള്‍ ചൂതാട്ടത്തിന് അടിമകളാകുന്നെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിയമം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്.