നിയമവിരുദ്ധമായി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് ദുബായിലെ പാകിസ്ഥാനി അദ്ധ്യാപകർ


ദുബായ് : ദുബായിലെ ഹിസ്‌ ഹൈനെസ് ഷെയ്ഖ്‌ അൽ മക്തൌം പാകിസ്ഥാൻ സ്കൂളിലെ അദ്ധ്യാപകരാണ് നിയമവിരുദ്ധമായി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് നീതി ലഭിക്കുന്നതിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് പാകിസ്ഥാനി അദ്ധ്യാപികമാരെ കാരണമില്ലാതെ നിയമവിരുദ്ധമായി പിരിച്ചു വിട്ടത്. ഇതിൽ പ്രതിഷേധിച്ച് തങ്ങൾക്ക് നീതി ലഭിക്കുന്നതിനായി അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ധ്യാപകർ.

ഇവരിൽ 15ഓളം പേരെ സ്കൂൾ പ്രിൻസിപ്പൽ അക്തർ വാഖസ് അകാരണമായി ശകാരിച്ചതായി അദ്ധ്യാപകർ പറയുന്നു. തങ്ങൾക്ക് നീതി ലഭിക്കണമെന്നും ലഭിക്കാനുള്ള വേതനത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നും, പിരിച്ചു വിടുന്ന കാര്യത്തിൽ യു എ ഇ യിൽ നിലനിൽക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും തങ്ങളുടെ കാര്യത്തിലും പരിഗണിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

എമ്പ്ലോയ്മെന്റ് വിസ പോലും ഇല്ലാതെ നിയമവിരുധമായാണ് വാഖസ് കഴിഞ്ഞ മാർച്ച്‌ മുതൽ ഇവടെ ജോലി ചെയ്യുന്നതെന്നും, മാത്രമല്ല നോളഡ ്ജ് ആൻഡ്‌ ഹ്യുമൻ ഡെവലപ്മെന്റ് അതോറിട്ടിയുടെ അംഗീകാരവും അദ്ദേഹത്തിനില്ലെന്ന് അദ്ധ്യാപകർ ആരോപിച്ചു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed