ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് വെടിയേറ്റു മരിച്ചു

മൈന്‍പുരി: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് വെടിയേറ്റു മരിച്ചു. സമാജ്വാദി പാര്‍ട്ടി പ്രാദേശിക നേതാവായ രവീന്ദ്ര കുമാര്‍ എന്ന ഭോലെയാണ് വെടിയേറ്റ് മരിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന സ്ത്രീയുടെ ഭര്‍ത്താവാണ് വെടിവച്ചത്. മൈന്‍പുരി കുറോളി ഏരീയായിലായിരുന്നു സംഭവം. മൈന്‍പുരി ജില്ലാപഞ്ചായത്ത് അംഗമാണ് ഭോലെ. തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ എതിരാളിയായിരുന്ന ശിവകുമാരിയുടെ ഭര്‍ത്താവ് ഗംഗാ പ്രസാദാണ് അക്രമം നടത്തിയത്. ഭോലെ മരിച്ചതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗംഗാ പ്രസാദിന്റെ വീട് ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു.