ബഹ്റൈൻ നവകേരള മേഖലാ സമ്മേളനം എൻ.കെ. ജയൻ ഉദ്ഘാടനം ചെയ്തു; അനു യൂസഫ് പുതിയ പ്രസിഡന്റ്, മനോജ്കൃഷ്ണൻ സെക്രട്ടറി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ നവകേരള മേഖലാ സമ്മേളനം കേന്ദ്ര പ്രസിഡന്റ് എൻ.കെ. ജയൻ ഉദ്ഘാടനം ചെയ്തു. അഷ്റഫ് കുരുത്തോലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നവകേരള മനാമ പ്രസിഡന്റ് ആർ. ഐ. മനോജ് കൃഷ്ണൻ സ്വാഗതം ആശംസിക്കുകയും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സമ്മേളനത്തിൽ എ.കെ. സുഹൈൽ, ജേക്കബ് മാത്യു, സുനിൽദാസ്, ഷാജി മൂതല, റെയ്സൺ വർഗീസ്, ഷാജഹാൻ കരുവന്നൂർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
സംഘടനയുടെ പുതിയ ഭാരവാഹികളായി അനു യൂസഫ്. എ (പ്രസിഡന്റ്), മനോജ്കൃഷ്ണൻ (സെക്രട്ടറി), ടി.അശോകൻ (ട്രഷറർ), ടി.നിശാന്ത് തറമ്മേൽ (വൈസ് പ്രസിഡന്റ്), കെ.കെ വിനോദൻ, സഫ്വാൻ എം (ജോയിന്റ് സെക്രട്ടറിമാർ), അഷ്റഫ് കുരുത്തോലയിൽ (രക്ഷാധികാരി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
sdfsdf

