പ്രവാസി ലീഗൽ സെൽ ‘കണക്റ്റിംഗ് പീപ്പിൾ’ ഏഴാം പതിപ്പ് ജൂൺ 12-ന്
പ്രദീപ് പുറവങ്കര
മനാമ: പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന ‘കണക്റ്റിംഗ് പീപ്പിൾ – 7-ാം പതിപ്പ്’ ബോധവത്കരണ പരിപാടി ജൂൺ 12 വെള്ളിയാഴ്ച നടക്കും. സെഗയ്യയിലെ ബി.എം.സി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 7 മുതൽ 9 വരെയാണ് പരിപാടി.
പ്രവാസി സമൂഹം, തൊഴിലാളികൾ, സാമൂഹിക പ്രവർത്തകർ, വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ പരിപാടി ഒരുക്കിയിരിക്കുന്നത്. സുരക്ഷിത കുടിയേറ്റം, നിയമ ബോധവത്കരണം, തൊഴിലാളി അവകാശങ്ങൾ, പരാതി പരിഹാര സംവിധാനങ്ങൾ, സാമൂഹിക ക്ഷേമം എന്നിവയെക്കുറിച്ച് പ്രവാസികൾക്ക് കൃത്യമായ മാർഗനിർദേശം നൽകുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
വിഷയങ്ങളെ ആസ്പദമാക്കി നിയമ വിദഗ്ധരും സാമൂഹിക പ്രവർത്തകരും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുക്കുന്ന പ്രത്യേക ഇന്ററാക്ടീവ് ടോക്ക് ഷോയും അവബോധ സെഷനും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. പ്രവാസി സമൂഹത്തിലെ മുഴുവൻ ആളുകളും പരിപാടിയിൽ പങ്കെടുക്കണമെന്ന് പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 39461746, 39873488, 36740427, 33561952 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
sdfsf

