തണൽ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് ഓഗസ്റ്റ് 28-ന്; വൃക്ക പരിശോധന ക്യാമ്പും ഉടൻ സംഘടിപ്പിക്കും


പ്രദീപ് പുറവങ്കര

മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ വർഷം തോറും നടത്തിവരുന്ന രക്തദാന ക്യാമ്പ് ഈ വർഷം ഓഗസ്റ്റ് 28-ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മനാമ കെ-സിറ്റിയിൽ റഷീദ് മാഹിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജനറൽ സെക്രട്ടറി മുജീബ് മാഹി യോഗത്തിന് സ്വാഗതം ആശംസിച്ചു.

രക്തദാന ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജമാൽ കുറ്റിക്കാട്ടിലിന്റെ നേതൃത്വത്തിൽ പ്രത്യേക സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഷബീർ മാഹി, ഹുസ്സൈൻ വയനാട്, ഹരീന്ദ്രൻ ഓർക്കാട്ടേരി, റിയാസ് ആയഞ്ചേരി, ഹാഷിം വില്ല്യാപ്പള്ളി എന്നിവരാണ് സബ് കമ്മിറ്റി അംഗങ്ങൾ.

തണലിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ, ബഹ്‌റൈനിലെ പ്രമുഖ ആശുപത്രികളുമായി സഹകരിച്ച് ഉടൻ തന്നെ ഒരു സൗജന്യ വൃക്ക പരിശോധന ക്യാമ്പ് സംഘടിപ്പിക്കാനും തത്വത്തിൽ തീരുമാനമായി. റഫീഖ് അബ്ദുല്ല, വി.പി. ഷംസുദ്ദീൻ, ഫൈസൽ മടപ്പള്ളി, സയ്യദ് ഹനീഫ്, നവാസ് കുണ്ടറ എന്നിവരടങ്ങുന്ന സമിതി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

യോഗത്തിൽ സമദ് മുയിപ്പോത്ത്, താലിബ് ജാഫർ, നിസാർ വില്ല്യാപ്പള്ളി, പി.ടി. അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു. ശ്രീജിത്ത് കണ്ണൂർ നന്ദി രേഖപ്പെടുത്തി.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed