'സാദുൽ മുത്തഖീൻ': സമസ്ത ബഹ്‌റൈൻ ത്രൈമാസ കാമ്പയിന് തുടക്കമായി


പ്രദീപ് പുറവങ്കര

മനാമ: ആത്മീയ ഉന്നമനത്തിലൂടെ ഹൃദയവിശുദ്ധി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സമസ്ത ബഹ്‌റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു. "സാദുൽ മുത്തഖീൻ" എന്ന ശീർഷകത്തിൽ ദുൽഖഅദ് 15 മുതൽ സഫർ 15 വരെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.

വ്യത്യസ്ത സെഷനുകളിലായി മൂന്ന് മാസം നീണ്ടുനിൽക്കുന്ന കാമ്പയിനിൽ നാട്ടിൽ നിന്നുള്ള പ്രമുഖ പണ്ഡിതന്മാർ പങ്കെടുക്കും. ബഹ്‌റൈനിലെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് വിജ്ഞാന ബോധവൽക്കരണ ക്ലാസുകൾ, ആത്മീയ മജ്ലിസുകൾ, ആദർശ സമ്മേളനങ്ങൾ എന്നിവ നടക്കും. ആത്മീയ കാര്യങ്ങൾക്കൊപ്പം ഭൗതിക ഉന്നമനം കൂടി ലക്ഷ്യം വെച്ച് മെഡിക്കൽ ക്യാമ്പുകൾ, ഫാമിലി കൗൺസിലിംഗ്, കരിയർ ഗൈഡൻസ് തുടങ്ങിയ വിവിധ പരിപാടികളും കാമ്പയിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കാമ്പയിൻ ഉദ്ഘാടനത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ എല്ലാ ഏരിയകളിലും പോസ്റ്റർ പ്രകാശന കർമ്മം നിർവ്വഹിച്ചു. വരും ദിവസങ്ങളിൽ വിപുലമായ പരിപാടികളോടെ കാമ്പയിൻ സജീവമാകുമെന്ന് സംഘാടകർ അറിയിച്ചു.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed