മൈത്രി സോഷ്യൽ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 85 പേർ പങ്കാളികളായി
പ്രദീപ് പുറവങ്കര
മനാമ: "ഒരു ജീവനായി ഒരു തുള്ളി രക്തം" എന്ന ശീർഷകത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ആറാമത് രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വിജയകരമായി പൂർത്തിയായി. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എൺപത്തിയഞ്ചോളം പേർ ക്യാമ്പിൽ രക്തം ദാനം ചെയ്തു.
മൈത്രി പ്രസിഡന്റ് സലിം തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രമുഖ സാമൂഹിക പ്രവർത്തകനും ലോക്സഭാംഗവുമായ കെ.ടി. സലിം ഉദ്ഘാടനം ചെയ്തു. മൈത്രിയുടെ സാമൂഹിക പ്രതിബദ്ധതയെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും ഉദ്ഘാടകൻ പ്രശംസിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
മൈത്രി രക്ഷാധികാരി ഷിബു പത്തനംതിട്ട, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, മാധ്യമപ്രവർത്തകൻ ഇ. രാജീവ്, സാമൂഹിക പ്രവർത്തകരായ ഫസലു ഹഖ്, മജീദ് തണൽ, മൻഷീർ, സ്റ്റീവൻസൺ, മുസ്തഫ പട്ടാമ്പി, ഗഫൂർ മൂക്കുതല എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ക്യാമ്പിന് ചീഫ് കോർഡിനേറ്റർ സുനിൽ ബാബു, നൗഷാദ് മഞ്ഞപ്പാറ, ഷബീർ, അൻവർ ശൂരനാട്, അബ്ദുൽ സലീം, റജബുദ്ദീൻ, നവാസ് കുണ്ടറ, അൻസാർ തേവലക്കര, അജാസ്, ഷിറോസ്, നിസാം, നൗഷാദ് തയ്യിൽ, ജമാൽ കോയിവിള എന്നിവർ നേതൃത്വം നൽകി. മനുഷ്യജീവന്റെ തുടിപ്പ് നിലനിർത്താൻ സന്നദ്ധരായ എല്ലാവർക്കും ട്രഷറർ അബ്ദുൽ ബാരി നന്ദി രേഖപ്പെടുത്തിയതോടെ ക്യാമ്പ് സമാപിച്ചു.
aa

