തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ കർമ്മപദ്ധതികളുമായി ബഹ്റൈൻ; ഉച്ചവിശ്രമ നിയമം കർശനമാക്കും
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒക്കുപ്പേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് കൗൺസിലിന്റെ രണ്ടാമത് യോഗം ചേർന്നു. തൊഴിൽ, നിയമകാര്യ മന്ത്രി യൂസിഫ് ബിൻ അബ്ദുൽഹുസൈൻ ഖലാഫിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. തൊഴിലാളികളുടെ സംരക്ഷണവും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു.
തൊഴിലിടങ്ങളിലെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നത് സുസ്ഥിരമായ പ്രവർത്തന അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനും ഉൽപ്പാദന മേഖലകളുടെ വളർച്ചയ്ക്കും അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 2026-ൽ നടപ്പിലാക്കേണ്ട ബോധവൽക്കരണ പരിപാടികളും നിയമ നിർമ്മാണങ്ങളും കൗൺസിൽ വിലയിരുത്തി.
വേനൽക്കാലത്ത് ഉച്ചസമയത്ത് നേരിട്ട് വെയിലേറ്റുള്ള ജോലികൾക്ക് വിലക്കേർപ്പെടുത്തുന്ന 2026-ലെ അഞ്ചാം നമ്പർ തീരുമാനത്തിന്റെ (Decision No. 5 of 2026) നടത്തിപ്പിനെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. കഠിനമായ ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഈ നിയമം കർശനമായി നടപ്പിലാക്കും. കൂടാതെ, ഈ വർഷം അവസാനം ബഹ്റൈനിൽ നടക്കാനിരിക്കുന്ന ആറാമത് നാഷണൽ ഒക്കുപ്പേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് കോൺഫറൻസിന്റെയും എക്സിബിഷന്റെയും ഒരുക്കങ്ങളും യോഗം അവലോകനം ചെയ്തു.
aa

