ബഹ്‌റൈനിൽ വാണിജ്യ രജിസ്‌ട്രേഷനുകളിൽ വർധനവ്; മൂന്ന് വർഷത്തിനിടെ മികച്ച വളർച്ച


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സജീവമായ വാണിജ്യ രജിസ്‌ട്രേഷനുകളുടെ (CR) എണ്ണത്തിൽ സ്ഥിരമായ വർധനവുണ്ടായതായി വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ഫക്രോ പാർലമെന്റിനെ അറിയിച്ചു. ആയിരക്കണക്കിന് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തെങ്കിലും മൊത്തത്തിലുള്ള ബിസിനസ് രംഗം കരുത്താർജ്ജിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2023-ൽ 87,648 ആയിരുന്ന സജീവ രജിസ്‌ട്രേഷനുകൾ 2025-ഓടെ 96,429 ആയി ഉയർന്നു. ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് 96,331 രജിസ്‌ട്രേഷനുകളാണ് നിലവിലുള്ളത്. അതേസമയം, 2023 മുതൽ 2025 വരെയുള്ള കാലയളവിൽ ഉടമകളുടെ അഭ്യർത്ഥനപ്രകാരം 26,227 രജിസ്‌ട്രേഷനുകൾ റദ്ദാക്കിയിട്ടുണ്ട്. ഇത് വിപണിയിലെ സ്വാഭാവികമായ മാറ്റമാണെന്ന് മന്ത്രി വിശദീകരിച്ചു.

സാമ്പത്തിക ആസൂത്രണത്തിലെ പിഴവുകൾ, വിപണന തന്ത്രങ്ങളുടെ അഭാവം, വിപണിയിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പല ബിസിനസ്സുകളും പരാജയപ്പെടാൻ കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിക്ഷേപകർക്ക് സുസ്ഥിരമായ ബിസിനസ്സ് സാഹചര്യം ഒരുക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed