ബഹ്റൈൻ കേരളീയ സമാജം ചിൽഡ്രൻസ് ഡേ ആഘോഷം ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ചിൽഡ്രൻസ് ഡേ ആഘോഷങ്ങൾ സമാജത്തിൽ വെച്ച് നടന്നു. ഇംഗ്ലീഷ് പ്രസംഗ മത്സരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. രണ്ട് ഗ്രൂപ്പുകളിലായി 22-ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ചിൽഡ്രൻസ് വിംഗ് അസിസ്റ്റന്റ് സെക്രട്ടറി മഫാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ, ചിൽഡ്രൻസ് വിംഗ് സെക്രട്ടറി പ്രിയംവദ സ്വാഗതം ആശംസിച്ചു. സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദിലീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. പേട്രൺ കമ്മിറ്റി കൺവീനർ അഭിലാഷ് വെള്ളുക്കൈ നന്ദി രേഖപ്പെടുത്തി.
ചിൽഡ്രൻസ് വിംഗ് എന്റർടൈൻമെന്റ് സെക്രട്ടറി ഹിരൺമയി അയ്യപ്പൻ നായർ പരിപാടികൾ നിയന്ത്രിച്ചു. അജിത രാജേഷ്, സാരംഗി ശശിധർ, ശ്രീനേഷ് ശ്രീനിവാസൻ, ശ്രീജിത്ത് ശ്രീകുമാർ, ബബിത ജഗദീഷ്, വിജിത ശ്രീജിത്ത്, ഷിബു ജോൺ, ആഷിക്, സൗമ്യ ആഷിക്, അമ്മാളു ജഗദീഷ്, അനന്യ അഭിലാഷ്, ലക്ഷ്മി നക്ഷത്ര, അബൂബക്കർ മഫാസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു. വിഷ്ണു സതീഷ്, രാജേഷ് ശേഖർ, ജിബി കല്ലിങ്കൽ ഉൾപ്പെടെയുള്ള പേട്രൺ കമ്മിറ്റി അംഗങ്ങൾ പരിപാടികൾ ഏകോപിപ്പിച്ചു.
aswaqsa
