കഴിഞ്ഞ മൂന്നുമാസത്തിനിടെ ഉംറ നിർവഹിച്ചത് 54 ലക്ഷം തീർഥാടകർ


ഷീബ വിജയ൯

2025-ലെ രണ്ടാം പാദത്തിൽ സൗദിക്കകത്തും പുറത്തുമുള്ള ഉംറ തീർഥാടകരുടെ ആകെ എണ്ണം 54 ലക്ഷമാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. ഇതിൽ 33 ലക്ഷം പുരുഷന്മാരും 20 ലക്ഷം സ്ത്രീകളുമാണ്.ആഭ്യന്തര തീർഥാടകരാണ് ഭൂരിഭാഗം; ആകെ 41 ലക്ഷം പേർ. ഇവരിൽ 26 ലക്ഷം പുരുഷന്മാരും 14 ലക്ഷം സ്ത്രീകളുമാണ്. സൗദി തീർഥാടകരുടെ എണ്ണം 21 ലക്ഷത്തിലെത്തി, ഇത് മൊത്തം ആഭ്യന്തര തീർഥാടകരുടെ 51.6 ശതമാനമാണ്.

വിദേശത്തുനിന്നുള്ള തീർഥാടകരുടെ എണ്ണം 13 ലക്ഷത്തിലെത്തി. ഇവരിൽ പുരുഷന്മാർ 49.3 ശതമാനവും (ആറ് ലക്ഷത്തിലേറെ), സ്ത്രീകൾ 50.7 ശതമാനവുമാണ് (6,70,000-ത്തിൽ അധികം). വിദേശത്തുനിന്ന് എത്തിയവരിൽ 71.6 ശതമാനം പേർ വിമാനത്താവളങ്ങൾ വഴിയും 28.2 ശതമാനം പേർ കര തുറമുഖങ്ങൾ വഴിയും 0.2 ശതമാനം പേർ കടൽ തുറമുഖങ്ങൾ വഴിയുമാണ് എത്തിയത്.

ഈ കാലയളവിൽ മദീനയിലെത്തിയത് ഏകദേശം 37.7 ലക്ഷം പേരാണ്. സൗദിക്ക് പുറത്തുനിന്ന് മദീനയിലെത്തിയത് 21 ലക്ഷമാണ്. ഇവരിൽ 46.1 ശതമാനം പുരുഷന്മാരും 53.9 ശതമാനം സ്ത്രീകളുമാണ്. രാജ്യത്തിനകത്തുനിന്ന് മദീന സന്ദർശിച്ചവരുടെ ആകെ എണ്ണം ഏകദേശം 17 ലക്ഷത്തിലെത്തി.

article-image

assassa

You might also like

  • Straight Forward

Most Viewed