ഐ.സി എഫ് മദ്റസ കലോത്സവത്തിന് പ്രൗഢ സമാപനം: ഉമ്മുൽ ഹസം ജേതാക്കൾ
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) ബഹ്റൈൻ നാഷണൽ മദ്റസ കലോത്സവത്തിൽ 105 പോയിന്റുകൾ നേടി ഉമ്മുൽ ഹസം മദ്രസ ജേതാക്കളായി. ബഹ്റൈനിലെ 14 കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ മത്സരിച്ച കലോത്സവത്തിൽ റിഫ, മനാമ, ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിയ മുഹമ്മദ് ഹയാൻ ഉമ്മുൽ ഹസം, അബ്ദുള്ള ഉമർ ഈസ്റ്റ് റിഫ, മുഹമ്മദ് സാബിത് റിഫ എന്നിവർ കലാപ്രതിഭകളായി തെരെഞ്ഞെടുക്കപ്പെട്ടു.
ഹമദ്ടൗൺ കാനൂ ഹാളിൽ നടന്ന ഫൈനൽ മത്സരങ്ങൾ സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ഹകീം സഖാഫി യുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് നാഷണൽ ജനറൽ സിക്രട്ടറി ശമീർ പന്നൂർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹകീം സഖാഫി കിനാലൂർ, റഫീക്ക് ലത്വീഫി വരവൂർ, ശംസുദ്ദീൻ സുഹ് രി, ശിഹാബുദ്ധീൻ സിദീഖി,, നസീഫ് അൽ ഹമ്പനി, മൻസൂർ അഹ്സനി എന്നിവർ സംബന്ധിച്ചു.
സബ് ജൂനിയർ , ജൂനിയർ സീനിയർ വിഭാഗങളിലിയി 34 ഇനങ്ങളിൽ 360 വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. എസ് ജെ എം പ്രസിഡണ്ട് മമ്മൂട്ടി മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം ഐ.സി.എഫ്. ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് കെ.സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് അസ്ഹർ അൽ ബുഖാരി പ്രാർത്ഥന നിർവഹിച്ചു ശൈഖ് മുഹ്സിൽ മുഹമ്മദ് ഹുസൈൻ മദനി മുഖ്യാതിഥിയായ ചടങ്ങിൽ അഡ്വ: എം. സി. അബ്ദുൽ കരീം ഹാജി ഫലപ്രഖ്യാപനം നടത്തി.
വിജയികൾക്ക് ശൈഖ് മുഹ്സിൻ , സുലൈമാൻ ഹാജി, അബൂബക്കർ ലത്വീഫി, ശമീർ പന്നൂർ, ഉസ്മാൻ സഖാഫി, അബ്ദുറസാഖ് ഹാജി, സി എച്ച് അശ്റഫ്, സിയാദ് വളപട്ടണം,, അബ്ദുസ്സമദ് കാക്കടവ്, എന്നിവർ സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. ഷംസുദ്ധീൻ പൂക്കയിൽ , നൗഷാദ് മുട്ടുന്തല, ഫൈസൽ ചെറുവണ്ണൂർ, അബ്ദുറഹ്മാൻ ചെക്യാട്, വി.പി.കെ. മുഹമ്മദ്, അബ്ദുള്ള രണ്ടത്താണി, യഹ് യ ചെറുകുന്ന്, ഹംസ പുളിക്കൽ എന്നിവർ നേതൃത്വം നൽകി. സ്വാഗത സംഘം കൺവീനർ അബ്ദു റഹീം സഖാഫി വരവൂർ സ്വാഗതവും ശിഹാബുദ്ധീൻ സിദ്ദീഖി നന്ദിയും പറഞ്ഞു.
assasadsa
sdsa
dzsdd
