സായിദ് ദേശീയ മ്യൂസിയം: വാർഷിക അംഗത്വം നേടാം, ഡിസംബർ 3ന് പൊതുജനങ്ങൾക്കായി തുറക്കും


ഷീബ വിജയ൯

അബൂദബി: ഈ വർഷം ഡിസംബർ മൂന്നിന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനിരിക്കുന്ന സായിദ് ദേശീയ മ്യൂസിയത്തിൻ്റെ വാർഷിക അംഗത്വം നേടാൻ പൊതുജനങ്ങൾക്ക് അവസരം. വാർഷിക അംഗത്വം എടുക്കുന്നവർക്ക് മ്യൂസിയത്തിലെ ഗാലറികളിലും പ്രദർശനങ്ങളിലും നിയന്ത്രണമില്ലാതെ സന്ദർശിക്കാനാകും. കൂടാതെ, മ്യൂസിയം നടത്തുന്ന പരിപാടികളിലും ശിൽപശാലകളിലും പങ്കെടുക്കാൻ മുൻഗണനയും എക്‌സ്‌ക്ലൂസീവ് പ്രിവ്യൂകൾക്കുള്ള ക്ഷണവും ലഭിക്കും.

വ്യക്തിഗതം, അധ്യാപകർ, വിദ്യാർഥികൾ എന്നിങ്ങനെ മൂന്നുതരം അംഗത്വങ്ങളാണ് മ്യൂസിയം വാഗ്ദാനം ചെയ്യുന്നത്. വ്യക്തിഗത അംഗത്വമെടുക്കുന്നതിന് 210 ദിർഹമാണ് ഫീസ്. ഇവർക്ക് തനിച്ചോ അല്ലെങ്കിൽ പങ്കാളിക്കൊപ്പമോ മ്യൂസിയം സന്ദർശിക്കാവുന്നതാണ്. അധ്യാപകർക്കുള്ളതും വിദ്യാർഥികൾക്കുള്ളതുമായ വാർഷിക അംഗത്വ ഫീസ് 150 ദിർഹമാണ്. ഈ അംഗത്വം അധ്യാപകർക്ക് മ്യൂസിയം സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ വിദ്യാർഥികൾക്ക് പകർന്നു നൽകാനുള്ള വസരം നൽകുന്നു. അംഗങ്ങൾക്ക് മ്യൂസിയത്തിലെ റീട്ടെയിൽ ഷോപ്പുകളിലും ഭക്ഷണശാലകളിലും പ്രത്യേക ഇളവുകളും അനുവദിക്കും.

അംഗത്വമില്ലാതെ മ്യൂസിയം സന്ദർശിക്കാനെത്തുന്ന മുതിർന്നവർക്ക് 70 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 18 വയസ്സിനു മുകളിൽ പ്രായമുള്ള അധ്യാപകർക്കും വിദ്യാർഥികൾക്കും 35 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അതേസമയം, വയോജനങ്ങൾക്കും നിശ്ചയദാർഢ്യ ജനതക്കും (People of Determination) ഇവരെ അനുഗമിക്കുന്നവർക്കും 18 വയസ്സിൽ താഴെയുള്ളവർക്കും പ്രവേശനം സൗജന്യമാണ്. zayednationalmuseum.ae എന്ന വെബ്‌സൈറ്റിലൂടെ വാർഷിക അംഗത്വവും പ്രവേശന ടിക്കറ്റുകളും ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്.

article-image

cfxgfsxdfsdsa

You might also like

  • Straight Forward

Most Viewed