നീണ്ട ഇടവേളക്കുശേഷം പാർട്ടിയിൽ വീണ്ടും സജീവമായി ഇ.പി

ഷീബ വിജയൻ
കണ്ണൂർ I നീണ്ട ഇടവേളക്കുശേഷം സി.പി.എമ്മിൽ വീണ്ടും സജീവമായി കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. മുതിർന്ന അംഗങ്ങൾ വീട്ടിലിരുന്നാൽ ഉണ്ടാകുന്ന ‘തലവേദന’യും തദ്ദേശതെരഞ്ഞെടുപ്പും കണക്കിലെടുത്താണ് ഇദ്ദേഹത്തെ സജീവമാക്കാൻ നേതൃത്വം തീരുമാനിച്ചത്. നേരത്തേ വിവാദമായ ഇ.പിയുടെ ആത്മകഥയുടെ പ്രകാശനം നിർവഹിക്കാൻ നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. മുഖ്യമന്ത്രി നേരിട്ടാണ് ഇ.പിയെ അനുനയിപ്പിച്ചതെന്നാണ് സൂചന. തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയുടെ പുതിയ ഓഫിസിന്റെ സംഘാടക സമിതി രൂപവത്കരണ ഉദ്ഘാടനം നിർവഹിച്ചത് ഇ.പി. ജയരാജൻ ആണ്.
കോടിയേരിയുടെ വിയോഗത്തോടെ എം.വി. ഗോവിന്ദൻ സി.പി.എം സെക്രട്ടറിയായതുമുതൽ പാർട്ടിയുമായി നിസ്സഹകരണമായിരുന്നു ഇ.പിക്ക്.
adfsdfdf