വ്യാജ രേഖ ഉണ്ടാക്കിയതിന് കുവൈത്തിൽ 33 ഫിലിപ്പീൻസ് പൗരന്മാരെ അറസ്റ്റ് ചെയ്തു

വ്യാജ രേഖ ഉണ്ടാക്കിയതിന് കുവൈത്തിൽ 33 ഫിലിപ്പീൻസ് പൗരന്മാരെ അറസ്റ്റ് ചെയ്തു. വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകൾ വ്യാജമായി നിർമിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
രാജ്യത്തെ നിയമങ്ങളെ അനാദരിക്കാനും അട്ടിമറിക്കാനും ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വ്യക്തമാക്കി.
awraf