കുവൈത്ത് ഓയിൽ കമ്പനി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പദ്ധതികൾക്കായി 13 ബില്യൺ ദിനാർ ചെലവഴിക്കും

കുവൈത്ത് ഓയിൽ കമ്പനി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എണ്ണയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി 13 ബില്യൺ ദിനാർ ചെലവഴിക്കും. 2025ഓടെ കുവൈത്തിന്റെ എണ്ണ ഉൽപ്പാദനശേഷി പ്രതിദിനം 30 ലക്ഷം ബാരലിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപെക് നയത്തിന് അനുസൃതമായാണ് രാജ്യത്തിന്റെ എണ്ണ ഉൽപ്പാദനമെന്ന് കുവൈത്ത് ഓയിൽ കമ്പനി, സി.ഇ.ഒ അഹ്മദ് അൽ ഐദാൻ പറഞ്ഞു.
കുവൈത്തിന്റെ എണ്ണ ഉൽപ്പാദനം 2035−ഓടെ നാൽ ദശലക്ഷം ബി.പി.ഡി എന്ന ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
dtgd