ട്രാസ്‌ക് കളിക്കളം 2018 കേന്ദ്രസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് കുട്ടികളുടെ കൂട്ടായ്മയായ ട്രാസ്‌ക് കളിക്കളം 2018 കേന്ദ്രസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.
മാസ്റ്റർ. ജോയൽ ജോസഫ് (കൺവീനർ), കുമാരി. ജെസ്സ ജോബി (ജോയിന്റ് കൺവീനർ), കുമാരി. അഞ്ജന രവിപ്രസാദ് (സെക്രട്ടറി) എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും കേന്ദ്ര സമിതി അംഗങ്ങളായി കുമാരി. ജാൻ എരിഞ്ഞേരി, കുമാരി. ആൽവിയ ഷിജു, കുമാരി. ആയിഷ ഫാത്തിമ, മാസ്റ്റർ. ക്ലമന്റ് ജസ്റ്റിൻ, മാസ്റ്റർ. ജെറോം ഷോബി എന്നിവരെയും തെരഞ്ഞെടുത്തു.